നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്‍റര്‍ 24x7 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

നോര്‍ക്ക കെയര്‍

image

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി
(അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് പരിരക്ഷയും)

 

പ്രവാസിക്ഷേമത്തിനായി ഒരു പുതിയ ചുവടുവെപ്പുകൂടി

 

ഉദ്ഘാടനം : ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ - 2025 സെപ്റ്റംബർ 22 


പോളിസി രജിസ്ട്രേഷൻ കാലയളവ് - സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 21 വരെ.  [നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2025  നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു.]


ഇൻഷുറൻസ് പോളിസി നിലവില്‍ വരുന്ന തീയ്യതി- 2025 നവംബർ 1

 

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ്  കേരള സർക്കാർ നോർക റൂട്ട്സ് മുഖേന അവതരിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ സുരക്ഷക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോര്‍ക്ക കെയര്‍. 

 

ക്യാഷ്‌ലെസ് ചികിത്സ 

ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ
കേരളത്തിലെ 500 ലധികം ആശുപത്രികളിലും 

 

പദ്ധതിയെക്കുറിച്ച്

കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷയാണ് നോര്‍ക്ക കെയര്‍. 

 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

സാധുവായ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക്
വിദേശത്ത് പഠിക്കുന്ന നോര്‍ക്ക സ്റ്റുഡന്റ് ഐഡി കാര്‍ഡ് ഉള്ള കേരളീയരായ വിദ്യാര്‍ത്ഥികള്‍
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള എന്‍.ആര്‍.കെ ഐ,ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ് - ഗ്രൂപ്പ് മെഡിക്ലെയിം പോളിസി
ഇന്‍ഷുറന്‍സ് പരിരക്ഷാ: ₹5,00,000 (രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ)

 

ഇന്‍ഷുറന്‍സ് പ്രീമിയം (ജി.എസ്.ടി ഉള്‍പ്പെടെ)
ഫാമിലി ഫ്ലോട്ടര്‍-ഭര്‍ത്താവ്/ഭാര്യ + 25 വയസ്സുവരെയുളള രണ്ടു മക്കള്‍ (13, 411 രൂപ)
വ്യക്തിക്ക്- പ്രായപരിധി: 18-70 വയസ്സ് (8101 രൂപ)
അധികമായി ഒരു കുട്ടിയ്ക്ക് (25 വയസ്സില്‍ താഴെ) 4130 രൂപ 
പോളിസിയുടെ കാലാവധി: 1 വര്‍ഷം (പുതുക്കാവുന്നതാണ്)

 

പരിരക്ഷ

മരണം: 100% ക്യാപിറ്റല്‍ ഇന്‍ഷുറന്‍സ് തുക + റിപ്പാട്രിയേഷന്‍
(ഇന്ത്യയില്‍: ₹25,000 / വിദേശത്ത്: ₹50,000)
സ്ഥിരമോ പൂർണ്ണമോ ആയ ശാരീരിക വൈകല്യം: 100%
സ്ഥിരമോ ഭാഗികമോ  ആയ ശാരീരിക വൈകല്യം: പോളിസി ഷെഡ്യൂള്‍ പ്രകാരം

 

നോര്‍ക്ക കെയര്‍ ഹൈലൈറ്റുകള്‍

നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ
കാത്തിരിപ്പ് സമയം ഇല്ല (30 ദിവസം)
ക്ലെയിം സമര്‍പ്പിക്കാന്‍ 60 ദിവസം വരെ സമയം
ഇന്ത്യയിലുടനീളം 14000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് സേവനം

ഇന്ത്യയെമ്പാടുമുള്ള ആശുപത്രികളുടെ പട്ടിക

കേരള ആശുപത്രികളുടെ പട്ടിക

 

രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ

വ്യക്തിഗത രജിസ്ട്രേഷൻ:
norkaroots.kerala.gov.in സന്ദർശിക്കുക അല്ലെങ്കിൽ NORKA മൊബൈൽ ആപ്പ് (Android & iOS) ഉപയോഗിക്കുക.

 

ഗ്രൂപ്പ് രജിസ്ട്രേഷൻ:

NORKA അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ. നിലവില്‍ അംഗീകാരമില്ലാത്ത പ്രവാസി  സംഘടനകൾക്ക് മാസ്സ് എൻറോൾമെന്റിനായി താൽക്കാലിക ഐഡി നമ്പർ (നിബന്ധനകള്‍ക്ക് വിധേയമായി) നൽകുന്നതാണ്. 

 

കോർപ്പറേറ്റ് ക്ലയന്റുകൾ മുഖേന-

വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യം.

 

അപേക്ഷകൾ സ്വീകരിക്കുന്ന തീയതി: 2025 സെപ്റ്റംബർ 22

 

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക (ടോൾഫ്രീ):
1800 2022 501
1800 2022 502 

 

വാട്ട്‌സ്ആപ്പ്, നേരിട്ടുള്ള കോളുകൾ
(9 am to 6.30 pm)
+91 93640 84960
+91 93640 84961

 

Apply Now

Schemes list

* നോർക്ക കെയർ എന്താണ്?
NORKA ID കാർഡ് ഉള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കേരളസർക്കാർ നോർക്കറൂട്ട്സ് വഴി നടപ്പിലാക്കുന്ന ഒരു സമഗ്ര ആരോഗ്യ വ്യക്തിഗതഅപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്കകെയർ.
* NORKA ID കാർഡിന്റെ കാലാവധി എത്ര?
3 വർഷം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.norkaroots.kerala.gov.in
* NRK അസോസിയേഷൻവഴി NORKA ID കാർഡുകൾ ഒരുമിച്ച് രജിസ്റ്റർ ചെയ്യാമോ?
അതത് NRK അസോസിയേഷനുകൾക്ക് ൽക്കാലിക യൂസർഐഡിയും പാസ്വേഡും ലഭിക്കാൻ NORKA- ID കാർഡു വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
* ഇൻഷുറൻസ് പരിരക്ഷ (Sum Insured) എത്ര?
ഒരു കുടുംബത്തിന് പ്രതിവർഷം ₹5 ലക്ഷം രൂപ
* ഇൻഷുറൻസ് പരിരക്ഷ (Sum Insured) എത്ര?
ഒരു കുടുംബത്തിന് പ്രതിവർഷം ₹5 ലക്ഷം രൂപ
* നോർക്ക കെയർ പ്രീമിയം തുക എത്രയാണ്?
നോർക്ക കെയർ പ്രീമിയം തുക നാലംഗകുടുംബത്തിന് ₹13,411, വ്യക്തിയ്ക്ക് (സ്വയം) ₹8,101, കൂടുതൽകുട്ടിക്ക് ₹4,130 .
* ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമോ?
ഈ വർഷം അവസരം ഇല്ല.
* ടോപ്പ്അപ്പ് ഓപ്ഷൻ ഉണ്ടോ?
നിലവിൽ ഇല്ല.
* ടോപ്പ്അപ്പ് ഓപ്ഷൻ ഉണ്ടോ?
നിലവിൽ ഇല്ല.
* ജോലി നഷ്ടപ്പെട്ടാൽ പോളിസി തുടരുമോ?
തുടരും, പക്ഷേ NORKA ID കാർഡ് റിന്യൂചെയ്തിരിക്കണം.
* ഓരോ കുടുംബാംഗത്തിനും NORKA ID ആവശ്യമുണ്ടോ
ഇല്ല. ഒരാൾക്ക് (primary card holder) മതിയാണ്.
* എൻറോൾമെന്റ്ഡേറ്റ്കഴിഞ്ഞാൽ ചേർക്കാമോ?
ഇല്ല. നിലവിൽ ഐഡി കാർഡ് ഉള്ളവർ ഇപ്പോൾ അപേക്ഷിക്കണം . പുതിയ NORKA ID കാർഡ് ഉടമകൾക്ക് പിന്നീട്അവസരംലഭിക്കും.
* പോളിസിയിൽ എന്തെല്ലാം ചികിത്സകൾ കവർ ചെയ്യുന്നു?
കവർചെയ്യുന്നത്: • ഇൻപേഷ്യൻറ്റ്ഹോസ്പിറ്റലിസേഷൻ • 30 ദിവസം പ്രീ-ഹോസ്പിറ്റലൈസേഷൻ ,60 ദിവസംപോസ്റ്റ്-ഹോസ്പിറ്റലിസേഷൻ (₹5000 വരെ) • അടിയന്തരവും പ്ലാൻ ചെയ്ത ഹോസ്പിറ്റലൈസേഷനും • കാൻസർ, ഡയാലിസിസ് • കാറ്ററാക്റ്റ് (ഒരുകണ്ണിന് ₹30,000) • ഓർഗൻ ട്രാൻസ് പ്ളാന്റ് (ഓർഗൻചെലവ്ഒഴികെ) • ആയുർവേദചികിത്സ (IPD & ഡോക്ടറുടെ ഉപദേശത്തോടെ ₹50,000 വരെ) • ആംബുലൻസ്: ₹2,000/വർഷം • റൂംറെന്റ്: ₹5,000/ദിവസം, ICU ₹10,000/ദിവസം
* പ്രസവ ചികിത്സ (Maternity) കവർചെയ്യുമോ?
ഈ പോളിസിയിൽ പ്രസവ ചികിത്സ പരിരക്ഷ ഇല്ല. പക്ഷേ, നവജാതശിശുവിന് പരിരക്ഷ ലഭിക്കും. പ്രസവശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അതിനുള്ള ചികിത്സ അടുത്ത പ്രവേശനത്തിൽ പരിരക്ഷ ലഭിക്കും.
* മാതാപിതാക്കൾക്ക് പോളിസി ലഭ്യമോ?
ഇല്ല.
* 25 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്പോളിസിയിൽ ചേരാമോ?
കുടുംബ പോളിസിയിൽ ഇല്ല. പക്ഷേ, NORKA ID ഉണ്ടെങ്കിൽ സ്വന്തമായി പോളിസി എടുക്കാം.
* ഒരു ഫാമിലി പോളിസിയിൽ എത്ര കുട്ടികളെ ചേർക്കാം?
പരമാവധി 2 കുട്ടികൾ (≤25 വയസ്സ്) വരെ ഉൾപ്പെടുന്നു. അധിക പ്രീമിയത്തിൽ 3 കുട്ടികളെ കൂടി ചേർക്കാവുന്നതാണ്.
* കാൻസർ ചികിത്സ കവർചെയ്യുമോ?
ഉണ്ട്.
* ഡയാലിസിസ് കവർ ചെയ്യുമോ?
ഉണ്ട്, ഡിസ്ചാർജിനുശേഷം IPD ആധാരമാക്കി.
* കാറ്ററാക്റ്റ് സർജറി കവർചെയ്യുമോ?
ഉണ്ട്, ഒരു കണ്ണിന് ₹30,000 വരെ.
* Organ transplant കവർ ചെയ്യുമോ?
ഉണ്ട്, ഓർഗൻ ചെലവ് ഒഴികെ ഹോസ്പിറ്റൽ ചെലവുകൾ(5 ലക്ഷംവരെ).
* ആയുർവേദ ചികിത്സ കവർചെയ്യുമോ?
ഉണ്ട്, IPD ആധാരമാക്കി ഡോക്ടറുടെ നിർദേശമുണ്ടെങ്കിൽ ₹50,000 വരെ.
* ഇന്ത്യക്ക്പുറത്തുള്ള ചികിത്സകൾ കവർചെയ്യുമോ
ഇല്ല. ഇന്ത്യയ്ക്കകത്തുള്ള ചികിത്സകൾക്ക് മാത്രമാണ് കവർ.
* പല്ലിന്‍റെ ചികിത്സ ഉൾപ്പെടുമോ?
ഉണ്ട്, പക്ഷേ Accident IPD ട്രീറ്റ് മെന്‍റിനായി മാത്രം
* OPD/Day Care ട്രീറ്റ്മെന്റുകൾ ഉൾപ്പെടുമോ?
ഉണ്ട്, ഡിസ്ചാർജിനുശേഷം ₹5,000 വരെ റീഇംബഴ്സ്മെന്‍റ് ലഭിക്കും.
* No-Claim Bonus (NCB) ഉണ്ടോ?
ഇല്ല, GMC പോളിസിയായതിനാൽ വ്യക്തിഗത NCB ഇല്ല.
* Planned ഹോസ്പിറ്റലിസേഷൻ എങ്ങനെ കൈകാര്യം ചെയ്യാം?
Pre-authorization നേടണം: • Toll-Free • Email • Hospital insurance desk
* ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടുന്നതിന്നുള്ള നടപടിക്രമങ്ങൾ എന്ത്?
ഹോസ്പിറ്റൽ തന്നെ ഇൻഷുറൻസ് സഹായം നൽകും. കവർ SI പ്രകാരംലഭിക്കും.
* ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭ്യമാണ്?
Network hospitals (16000+) ഹോസ്പിറ്റലിൽ ചികിത്സ ലഭ്യമാണ്. ലിസ്റ്റ് App/Website-ൽ ലഭ്യമാണ്.
* Co-payment ഉണ്ടോ?
ഇല്ല.
* കാത്തിരിപ്പ് കാലാവധി ഉണ്ടോ?
ഇല്ല. നിലവിൽ ഉള്ള രോഗങ്ങൾക്ക പോലും Day 1 മുതൽ കവർ ലഭിക്കുന്നു.(നവംബർ 1 മുതൽ )
* റൂം വാടകയുടെ പരിധി?
ഉണ്ട്, ₹5,000/day (general), ₹10,000/day (ICU).
* റീഇംബഴ്സ്മെന്റ് അപേക്ഷ എങ്ങനെ സമർപ്പിക്കാം?
ഡിസ്ചാർജിനുശേഷം 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുക: 1. Claim form (NORKA App-ൽനിന്ന്) 2. ഒറിജിനൽബില്ലുകളും പണമടച്ചരേഖകളും 3. ഡിസ്ചാർജ് സമ്മറി 4. ഡോക്ടുറുടെ കുറിപ്പടികൾ 5. മെഡിക്കൽ റിപോർട്ടുകൾ 6. ബാങ്ക്ഡീറ്റെയിലുകൾ 7. Submit: NORKA App / വെബ്സൈറ്റ് / സേവനകേന്ദ്രങ്ങൾ
* രണ്ട് ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ എങ്ങനെ ക്ലെയിം ചെയ്യാം?
ഒന്നിൽ cashless, മറ്റൊന്നിൽ reimbursement. Balance transfer letter ആവശ്യമാണ്.
* വ്യക്തിഗത അപകട ഇൻഷുറൻസിന് കീഴിലുള്ള കവറേജ് എന്താണ്?
₹10,00,000 – പോളിസിഹോൾഡർക്ക് അപകടംമൂലം മരണമുണ്ടായാൽ (ലോകത്ത് എവിടെ അപകടംമൂലം മരണമുണ്ടായാലും).
* GPA എല്ലാവർക്കും ബാധകമാണോ?
ഇല്ല. NORKA ID ഹോൾഡർക്ക് മാത്രം.
* ഇന്ത്യക്ക്പുറത്തുള്ള മറ്റ്കവർഏത്?
അപകടമരണം മാത്രം, മറ്റ് ചികിത്സകൾ ഇല്ല.
* ആംബുലൻസ് ചെലവ് ഉൾപ്പെടുമോ?
ഉണ്ട്, ₹2,000/വർഷം.
* പോളിസി ഹോൾഡറുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് (Body repatriation) പരിരക്ഷ ലഭിക്കുമോ ?
ഉണ്ട്: പോളിസിഹോൾഡർക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ • ഇന്ത്യയിലാണെങ്കിൽ ₹25,000 • വിദേശത്താണെങ്കിൽ ₹50,000
* No-claim bonus (NCB) ഉണ്ടോ?
ഇല്ല, GMC പോളിസിക്ക്ബാധകമല്ല.
* പുതുക്കൽ എവിടെ നടത്താം?
NORKA Care App, Website അല്ലെങ്കിൽഅക്ഷയകേന്ദ്രം/സർവീസ്സെന്ററുകൾവഴി.

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon