ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

ലോക കേരള കേന്ദ്രം

image


സംസ്ഥാന സർക്കാരും പ്രവാസി മലയാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒരു ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനും അതിന്റെ ഭാഗമായി ഓരോ പ്രദേശത്തിനും NRK കമ്മ്യൂണിറ്റിക്കും അനുയോജ്യമായ വ്യവസായ, ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും നോർക്ക ലക്ഷ്യമിടുന്നു. ഇതോടൊപ്പം, വിദേശത്ത് നിന്നും മടങ്ങിവരുന്നവരുടെ സജീവ പങ്കാളിത്തവും നിക്ഷേപവും ഈ സംരംഭത്തിന്റെ അവിഭാജ്യഘടകമാണ്. നോർക്കയുടെ ഉടമസ്ഥതയിൽ മാവേലിക്കരയിലുള്ള അഞ്ച് ഏക്കർ സ്ഥലം വികസിപ്പിച്ച് ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനാണ്  നോർക്ക ഉദ്ദേശിക്കുന്നു.

ലോക കേരള കേന്ദ്രം ആരംഭിക്കുന്നതിലൂടെ, മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് പ്രയോജനപ്രദവും പ്രായോഗികവുമായ പദ്ധതികളും സേവനങ്ങളും സൂക്ഷ്മമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് കൂടുതൽ നിക്ഷേപ അവസരങ്ങളും തൊഴിൽ സാധ്യതകളും സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക കേരള കേന്ദ്രം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ 2023-24 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും.

Apply Now

Schemes list

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon