ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതി

image

 

പ്രവാസം ജീവിതം കഴിഞ്ഞ് നാട്ടിൽ തിരികെയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിലേക്കായി നിരവധി സംരംഭകത്വ വികസന സഹായ പദ്ധതികൾ സംസ്ഥാന സര്ക്കാകര്‍ നോർക്കാ റൂട്ട്സ് വഴി നടപ്പിലാക്കി വരുന്നുണ്ട് . എന്നാൽ മടങ്ങിയെത്തുന്ന  എല്ലാ പ്രവാസികള്ക്കും  വിവിധ കാരണങ്ങളാൽ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാറിയില്ല.  
 

വിവിധ മേഖലകളിലെ ദീർഘമായ തൊഴില്‍ നൈപുണ്യ അനുഭവ പരിചയമുള്ളവരാണ് തിരിച്ചെത്തുന്ന പ്രവാസികേരളീയരില്‍ മിക്കവരും. ഇവര്ക്ക്  കേരളത്തിലുള്ള സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തില്‍ പദ്ധതിയുടെ നിബന്ധനകളില്‍ ഉള്പ്പെ്ടുന്ന സഹകരണ/സ്വകാര്യ വ്യവസായ/വ്യാപാര/സേവന സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്നതാണ് NAME പദ്ധതി.
 

ഇതുവഴി പ്രവാസികൾ ആർജ്ജിച്ച അറിവും അനുഭവ പരിചയവും കേരളത്തിലെ എല്ലാ മേഖലയിലുമുള്ള സംരംഭങ്ങൾക്ക് ഉപയോഗ പ്രദമാകുന്നതിലൂടെ തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലും തൊഴിൽ അവസരങ്ങളും ലഭ്യമാക്കുക എന്നതാണ്  ലക്ഷ്യം.  
 

തിരികെ വന്ന പ്രവാസികൾക്ക് ഒരു വർഷം പരമാവധി ഒരു ലക്ഷം  തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  ചുരുങ്ങിയത് രണ്ടുവര്ഷങമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത് തിരിച്ചെത്തിയ 25 നും 60 നും മധ്യേയുളള കേരളീയരായ പ്രവാസികള്ക്ക്  പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

Apply Now

Schemes list

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon