ശുഭയാത്രാ പദ്ധതി
വിദേശരാജ്യത്തേയ്ക്ക് പഠനത്തിനോ, ഉദ്യോഗത്തിനോ (തൊഴില്‍ കുടിയേറ്റം) പോകുന്ന കേരളീയർക്ക് സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകള്‍, മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴി സബ്സിഡിയോടെയുളള വായ്പകള്‍ ലഭ്യമാക്കുന്നതാണ് ശുഭയാത്രാ പദ്ധതി. പ്രവാസ സഹായി- വായ്പാ പദ്ധതി വഴി വിദേശത്ത് തൊഴില്‍ കുടിയേറ്റത്തിന് സഹായകരമാകുന്ന നൈപുണ്യവികസനത്തിനും, വിദേശഭാഷാ പരിശീലനത്തിനും വായ്പകള്‍ ലഭിക്കും. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് O.E.T, I.E.L.T.S പരിശീലനത്തിനും വായ്പ ലഭ്യമാക്കും. ഉദ്യോഗാർത്ഥികള്‍ ഏഴാം മാസം മുതൽ പലിശ നൽകിയാൽ മതിയാകും.
രജിസ്റ്റർ ചെയ്ത റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രം ലഭിച്ച ഓഫർ ലെറ്റർ ഹാജരാക്കിയാൽ ഓരോ അപേക്ഷകനും 1 ലക്ഷം രൂപ വരെയാണ് വായ്പക്ക് അർഹത. നാലു വർഷത്തേക്ക് 4% പലിശ ഇളവും ലഭിക്കും. ഒപ്പം വിദേശ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രാരംഭ ചെലവുകൾക്കായും SUBHAYATRA-പദ്ധതി വഴി വായ്പ ലഭ്യമാകും.