മാർക്കറ്റ് റിസർച്ച്, സ്കില്ലിംഗ്, പ്രീ & പോസ്റ്റ് റിക്രൂട്ട്മെൻ്റ് അസിസ്റ്റൻസ്
തൊഴിൽ മേഖലയിലെ തൊഴിലുടമയ്ക്കും ജീവനക്കാർക്കും സൗകര്യമൊരുക്കുന്നതിനായി റിക്രൂട്ട്മെന്റ്, പരിശീലനം, നൈപുണ്യം വികസനം, നിയമ സഹായം, ഇൻഷുറൻസ് സഹായം എന്നിവ യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപീകരിച്ചത്. വിദേശ തൊഴിൽ കമ്പോളത്തിൽ മാറുന്ന സാഹചര്യങ്ങൾ മനസിലാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ തൊഴിൽ ദാതാക്കളുമായി 2021 ഒക്ടോബർ 12ന് ഓവർസീസ് എംപ്ലോയേർസ് കോൺഫറൻസ് സംഘടിപ്പിച്ചു. വിദേശ തൊഴിൽ സാധ്യതകൾ പഠിക്കുന്നതിന് IIMKയുമായി ധാരണയായി. ഐ.ഐ.എം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് വിഭാഗം ശക്തിപ്പെടുത്തി കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നു.