വിദേശ കുടിയേറ്റം സുരക്ഷിതവുമാക്കാന്‍ സംയോജിത നടപടികള്‍ സ്വീകരിക്കുവാൻ ധാരണയോടെ നോര്‍ക്ക പി.ഒ.ഇ-ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന് വിജയകരമായ സമാപനം കരട് ഓവർസീസ് മൊബിലിറ്റി ബില്ലില്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി
വിദേശ കുടിയേറ്റം സുരക്ഷിതവുമാക്കാന്‍ സംയോജിത നടപടികള്‍ സ്വീകരിക്കുവാൻ ധാരണയോടെ
നോര്‍ക്ക പി.ഒ.ഇ-ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന് വിജയകരമായ സമാപനം
കരട് ഓവർസീസ് മൊബിലിറ്റി ബില്ലില്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി
വിദേശ തൊഴില്‍ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാന്‍ സംയോജിത നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ധാരണകളോടെ നോര്‍ക്ക പി.ഒ.ഇ-ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് വിജയകരമായ സമാപനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ, 2025-ല്‍ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കരട് ബില്ലിന്മേൽ പ്രവാസികളും റിക്രൂട്ട്മെന്റ് ഏജന്‍സികളും പ്രവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിദേശ കുടിയേറ്റം സുരക്ഷിതമാക്കാനും ചൂഷണ വിമുക്തമാക്കാനും കൂട്ടായ ശ്രമം അനിവാര്യമാണെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടു. റിക്രൂട്ടിംഗ് ഏജൻസികള്‍ക്ക് പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകത, അന്താരാഷ്ട്ര തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുളള കൂട്ടായ്മകള്‍, സുതാര്യമായ റിക്രൂട്ട്മെന്റ് മാര്‍ഗ്ഗരേഖകള്‍, റിക്രൂട്ട്മെന്റ് ഏജന്‍സികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുമായുളല ആശയവിനിമയം ഉറപ്പാക്കുന്നതിനുള സംവിധാനങ്ങള്‍, അന്താരാഷ്ട്ര റിക്രൂട്ട്മെന്റുകളിലെ ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നടപടികള്‍ എന്നിവയും കേണ്‍ക്ലേവില്‍ ചര്‍ച്ചയായി.
വിദേശരാജ്യങ്ങളിലെ ഭാവി തൊഴില്‍ സാധ്യതകളും മേഖലകളും, ഗ്ലോബല്‍ വര്‍ക്ക്ഫോഴ്സ് ലീഡര്‍ഷിപ്പിനായുളള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകള്‍ക്കായി കേരളത്തില്‍ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് നടപടികള്‍, നയ രൂപീകരണത്തിനായുളള ഓപ്പണ്‍ ഹൗസ് എന്നീ സെഷനുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കോണ്‍ക്ലേവ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജി, മുന്‍ മന്ത്രി ഡോ . ടി എം തോമസ് ഐസക്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദർ ഭഗത്, നോർക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അനുപമ. ടിവി , റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് , ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജർ. ശശാങ്ക് ത്രിപാഠി, കെഡിഐഎസ്സി മെമ്പർ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, നൈപുണ്യ വികസന ഏജന്‍സികളില്‍ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നുമുളള പ്രതിനിധികള്‍, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധര്‍, തുടങ്ങിയവരും സംബന്ധിച്ചു.
—-----------------------------
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
പ്രസിദ്ധീകരണത്തിന് തീയതി: 08 Oct 2025
തിരുവനന്തപുരം

—----------------------------- ------
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
പബ്ലിക് റിലേഷൻസ് ഓഫീസർ
ഡൗൺലോഡ്