നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു
നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു
പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.
for Publication dated: 18 Oct 2025
Thiruvananthapuram
നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു
നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു
പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala. gov.in/) വഴി വീഡിയോ കാൾ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്. അണ്ടര്‍ സെക്രട്ടറി ഷെമീം ഖാൻ എസ് എച്ച് ആണ് നോഡൽ ഓഫീസർ
Public Relations Officer