നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാസാചരണം മാര്‍ച്ച് 31 വരെ.
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിക്കുന്ന അറ്റസ്റ്റേഷന്‍ മാസാചരണത്തിന് നാളെ (മാർച്ച് 1) തുടക്കമാകും. ഇതിന്റെ ഭാഗമായി കോട്ടയം (മാര്‍ച്ച് 07), കണ്ണൂര്‍ (മാര്‍ച്ച് 07), മലപ്പുറം (മാര്‍ച്ച് 11) ജില്ലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പും സംഘടിപ്പിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ജോലിസംബന്ധമായോ പഠനത്തിനോ ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളും (Personal documents) സക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദ്യാഭ്യാസ (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ (Certificate Attestation Centres- CAC) നിന്നും സേവനം ലഭിക്കും. ഹോം അറ്റസ്റ്റേഷനായി എല്ലാ ജില്ലാ സെല്ലുകളിലും അപേക്ഷ സ്വീകരിക്കുന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസുകളിലും അപേക്ഷ നല്‍കാനാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി സ്വകാര്യ ഏജന്‍സികളുടെ സഹായം തേടരുത്. വ്യാജ അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
പ്രസിദ്ധീകരണത്തിന് തീയതി: 29 Feb 2024
തിരുവനന്തപുരം

പബ്ലിക് റിലേഷൻസ് ഓഫീസർ
ഡൗൺലോഡ്