ഗ്ലോബൽ കോൺടാക്റ്റ് സെന്റർ
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നോർക്കയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പരാതികൾ അധികൃതരെ അറിയിക്കുന്നതിനുമായി അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ (1800 425 3939) സൗകര്യത്തോടുകൂടി ഒരു ഗ്ലോബൽ കോൺടാക്റ്റ് സെന്റർ പ്രവർത്തിച്ചുവരുന്നു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, എൻ.ആർ.ഐ കമ്മീഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ. ഇവയുടെ കീഴിലുള്ള വിവിധ ഓഫീസുകൾ, സേവനങ്ങൾ, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ കോൾ സെന്ററിൽ നിന്ന് ലഭിക്കും. ഇന്ത്യയിൽ നിന്ന് 18004253939 എന്ന ടോൾ ഫ്രീ നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 44 വിദേശ രാജ്യങ്ങളിൽ നിന്ന് വർഷാവർഷം ഒരു ലക്ഷമെന്ന കണക്കിൽ 12 ലക്ഷത്തോളം പ്രവാസികളാണ് ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നോർക്ക നൽകുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനും അന്താരാഷ്ട്ര മിസ്ഡ് കോൾ സർവിസും നിലവിലുണ്ട്. ഏത് വിദേശ രാജ്യത്തു നിന്നും 24 x 7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ ഇ-മെയിൽ, എസ് .എം .എസ് എന്നിങ്ങനെ ഏത് രീതിയിലും ബന്ധപ്പെടാം.
നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ | : | 1800 425 3939 (ടോൾ ഫ്രീ/ഇന്ത്യ) +91 8802 012345 (മിസ്ഡ് കോൾ/ഇൻ്റർനാഷണൽ) |
ഇ-മെയിൽ | : | mail.norka@kerala.gov.in |
മറ്റ് സൗകര്യങ്ങൾ | : | SMS, ലൈവ് ചാറ്റ് |
Schemes list
-
* നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ടോ?
-
* നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ എന്താണ്?
-
* വിദേശത്ത് നിന്ന് നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാൻ കഴിയുമോ, അങ്ങനെയെങ്കിൽ നടപടിക്രമം എന്താണ്?
-
* നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ എവിടെയാണ്?
-
* നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിൽ നിന്ന് എന്ത് തരം വിവരങ്ങളാണ് ലഭ്യമാകുന്നത്?
-
* വിദേശത്ത് നിന്ന് നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടുന്നതിന് എന്തെങ്കിലും കോളിംഗ് നിരക്കുകൾ ഉണ്ടോ?
-
* നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ടോ?

Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.