ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

പ്രവാസി ഐ.ഡി.കാർഡ്

image



നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡ്

വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ (with valid visa & passport for at least  6 months having work permit/  Residence Permit)  ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയല്‍ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.
    
ആനുകൂല്യങ്ങള്‍
 

അപകടം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള ഭാഗികം/ സ്ഥിരമായ അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയുടേയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.

ആവശ്യമായ രേഖകള്‍

(എല്ലാ രേഖകളും സ്കാന്‍ ചെയ്ത് JPEG ഫോർമാറ്റിൽ സമർപ്പിക്കണം.)

•    പാസ്സ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവ
•    വിസാ പേജ്, അക്കാമ, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ്
•    അപേക്ഷകന്റെു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും
(കാലാവധി മൂന്ന് വർഷം. പിന്നീട് പുതുക്കാവുന്നതാണ്.)

അപേക്ഷാഫീസ്

•    315/- രൂപ ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്.
•    പ്രായപരിധി: 18-70

 

Apply Now
* എന്താണ് പ്രവാസി ഐഡന്റിറ്റി കാർഡ്?
വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയർക്ക് നോർക്കറൂട്സ് നൽകി വരുന്ന തിരിച്ചറിയൽ കാർഡാണ് നോർക്ക ഐഡന്റിറ്റി കാർഡ്. കാർഡുടമകൾക്ക് അപകടം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയും, അപകടം മൂലമുള്ള ഭാഗീകമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
* പ്രവാസി ഐഡന്റിറ്റി കാർഡ് പോളിസിയിൽ ആർക്കെല്ലാം അംഗമാകാം?
നിലവിൽ വിസയുള്ള എല്ലാ പ്രവാസി മലയാളികൾക്കും അംഗമാകാം.
* പ്രവാസി ഐഡന്റിറ്റി കാർഡ് പോളിസിയിൽ ചേരാനുള്ള പ്രായ പരിധി?
18-70 വയസ്സ്
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ കാലാവധി എത്രയാണ്?
3 വർഷം
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രീമിയം തുക എത്രയാണ്?
മൂന്ന് വർഷത്തേക്ക് 372 /- രൂപ (GST ഉൾപ്പെടെ)
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രീമിയം തുക എങ്ങനെയാണ് അടയ്‌ക്കേണ്ടത്?
നോർക്ക റൂട്ട്‌സ് വെബ്സൈറ്റ് വഴി മാത്രം (www.norkaroots.org)
* പ്രവാസി ഐഡന്റിറ്റി കാർഡും, പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയും തമ്മിൽ ഉള്ള വിത്യാസം എന്ത്?
നോർക്കറൂട്സ് പ്രവാസികൾക്കായി നൽകി വരുന്ന തിരിച്ചറിയൽ കാർഡാണ് നോർക്ക ഐഡന്റിറ്റി കാർഡ്. കാർഡുടമകൾക്ക് അപകടം മൂലമുള്ള മരണത്തിനു 4 ലക്ഷം രൂപയും അപകടം മൂലമുള്ള ഭാഗീകമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപവരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി മുഖാന്തിരം ഗുരുതരമായ 13 രോഗങ്ങൾക്കുള്ള പരിരക്ഷ ലഭിക്കും. കൂടാതെ 2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജ് കൂടി ലഭിക്കുന്നു.
* പ്രവാസി ഐഡന്റിറ്റി കാർഡ് എടുത്തവർക്ക് പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ കഴിയുമോ?
അംഗമാകാൻ കഴിയും.
* പ്രവാസി ഐഡന്റിറ്റി കാർഡിൻറെ പ്രീമിയം തുക അടച്ചാൽ എപ്പോഴാണ് ID CARD ലഭിക്കുക?
ഐഡി കാർഡിനപേക്ഷിച്ച് 14 ദിവസത്തിനകം ഐഡി കാർഡ് ഡൌൺലോഡ് ചെയ്യാം.
* പ്രവാസി ഐഡന്റിറ്റി കാർഡ് എപ്പോഴാണ് പുതുക്കേണ്ടത്?
3 വർഷം കൂടുമ്പോൾ വിസയുള്ള എല്ലാ പ്രവാസി മലയാളികൾക്കും ഐഡി കാർഡ് പുതുക്കാവുന്നതാണ്.
* ഇൻഷുറൻസ് ക്ലെയിം അനുവദിച്ചാൽ എങ്ങനെയാണ് ലഭിക്കുന്നത്?
കമ്പനി, ക്ലെയിം തുക നോർക്ക റൂട്ട്‌സിന് കൈമാറും, അവർ അത് വ്യക്തിഗത അവകാശികൾക്ക് വിതരണം ചെയ്യും

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon