ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതി

image

 

നോർക്ക  ഡിപ്പാര്ട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ്  എമിഗ്രന്സ് (എൻ.ഡി.പി.ആർ.ഇ.എം)

- (നോർക്ക റൂട്ട്സ് തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതി)

പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തുന്ന പ്രവാസികൾക്കു നാട്ടിൽ സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ്  എമിഗ്രന്റ്‌സ് (NDPREM). പ്രസ്തുത പദ്ധതിയിൻ കീഴിൽ കൃഷി, മത്സ്യബന്ധനം, മൃഗ പരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണ മേഖല, ബിസിനസ്സ് എന്നീ മേഖലകളിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾ വായ്പ നൽകി വരുന്നു.  പുതിയ സംരംഭങ്ങൾ തുടങ്ങാനായി 30 ലക്ഷംവരെയുള്ള പദ്ധതികൾക്ക്  15% മൂലധന സബ്‌സിഡിയും ആദ്യ 4 വർഷത്തേക്ക് 3% പലിശ സബ്സിഡിയുമാണ് പദ്ധതി മുഖേന ലഭിക്കുക.  സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന പരിശീലനവും, പദ്ധതിരേഖകൾ തയ്യാറാക്കാനും വായ്പ ലഭ്യത ഉറപ്പാക്കാനുമുള്ള സഹായം സർക്കാർ സ്ഥാപനമായ സി.എം.ഡി വഴിയും ലഭ്യമാക്കുന്നുണ്ട്.  പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ 19 ധനകാര്യസ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ച് വായ്പ ലഭ്യത വിപുലപ്പെടുത്തിയിട്ടുണ്ട്.  ഈ ധനകാര്യ സ്ഥാപനങ്ങളിലേതെങ്കിലും തെരഞ്ഞെടുത്ത് ഗുണഭോക്താവ് സമർപ്പിക്കുന്ന അപേക്ഷ ധനകാര്യസ്ഥാപനത്തിലേക്ക് ശുപാർശ ചെയ്ത്  അയയ്ക്കുകയും അതിന്റെ പ്രായോഗികത പരിശോധിച്ച് ധനകാര്യസ്ഥാപനങ്ങൾ വായ്പ അനുവദിക്കുകയുമാണ് ചെയ്യുന്നത്.

 

വായ്പ നൽകുന്ന ധനകാര്യസ്ഥാപനങ്ങൾ:
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. കാനറാ ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ഫെഡറൽ ബാങ്ക്  
5. സൗത്ത് ഇന്ത്യൻ ബാങ്ക്
6. ഇന്ത്യൻ ഓവർസീസ് ബാങ്ക്
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8. ബാങ്ക് ഓഫ് ഇന്ത്യ  
9. യൂക്കോ ബാങ്ക്  
10. ധനലക്ഷ്മി ബാങ്ക്  
11. ഇന്ത്യൻ ബാങ്ക്
12. കേരള ബാങ്ക്
13. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
14. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
15. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ  
16. കേരള സംസ്ഥാന എസ്.സി/ എസ്.ടി കോർപ്പറേഷൻ
17. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
18. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ലിമിറ്റഡ് (മലപ്പുറം)
19. ട്രാവൻകൂർ പ്രവാസി വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

Apply Now

Schemes list

* എന്താണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി?
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ സ്വയംതൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് കേരളസർക്കാർ നോർക്കറൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം.
* എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെ?
നാട്ടിൽ തിരിച്ചെത്തുന്നവരെ വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കി പുരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി പ്രവാസികൾ സ്വയം പര്യാപ്തരാകുന്നതിനൊപ്പം നാടിന്റെ വികസന മുന്നേറ്റത്തിലും പങ്കാളികളാകാനുളള അവസരവും ലഭിക്കുന്നു.
* മേൽ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ സ്വയംതൊഴിലോ, ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ട് കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസപദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് അഥവാ എൻ.ഡി.പി.ആർ.ഇ.എം. പദ്ധതി. നാട്ടിൽ തിരിച്ചെത്തുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്തി അതിലൂടെ പുരധിവാസം ഉറപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി പ്രവാസികൾ സ്വയംപര്യാപ്തരാകുന്നതിനൊപ്പം നാടിന്റെ വികസന മുന്നേറ്റത്തിലും പങ്കാളികളാകാനുളള അവസരം കൂടി ലഭ്യമാകുന്നു. പദ്ധതി പ്രകാരം പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനോ ഒരു ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയുളള ബാങ്ക് ലോണുകൾക്കാണ് നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാൻ കഴിയുക. സംസ്ഥാനത്ത്, നോർക്ക റൂട്ട്സുമായി ധാരണയിലെത്തിയ 19 ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സിബിൽ സ്കോർ, KYC രേഖകൾ, ആരംഭിക്കുന്ന പദ്ധതിയുടെ പ്രായോഗികത എന്നിവയുടെ അടിസ്ഥാനത്തിലും ബാങ്കിന്റെ നിയമങ്ങൾക്ക് വിധേയമായിട്ടുമാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്.
* പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം?
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്‌ത്‌ കഴിഞ്ഞശേഷം തിരിച്ചെത്തിയവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുക. ഇതിനോടൊപ്പം പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
* NDPREM പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
പദ്ധതിയിലേയ്ക്ക് പൂർണ്ണമായും ഓൺലൈൻ മുഖേന മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഇതിനായി നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org സന്ദർശിച്ച് SCHEMES വിഭാഗത്തിൽ NDPREM ടാബ് സെലക്റ്റ് ചെയ്ത് അപ്ലൈ നൗ (apply now) ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ വഴിയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോൺ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിവരം (നോർക്കയുമായി ധാരണയിലുളള 19 ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്വീകാര്യമായവ) എന്നിവ രജിസ്ട്രേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
* രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ എന്തെല്ലാം?
• പാസ്പോർട്ട് • തിരിച്ചറിയൽ കാർഡ് • ആധാർ കാർഡ് • ഫോട്ടോ • റേഷൻ കാർഡ് • പാൻ കാർഡ് • പദ്ധതിയെകുറിച്ചുള്ള ലഘുവിവരണം
* നോർക്ക റൂട്ട്സിന്റെ ശുപാർശ കത്ത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ?
രജിസ്ട്രേഷനുശേഷം വെബ്‌സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് പാസ്‌പോർട്ടിന്റെ അഡ്രസ് പേജ് (first & last), രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തതായി തെളിയിക്കുന്ന വിസ പേജ്, വിദേശത്തേക്ക് പോയതും വിസ ക്യാൻസൽ ചെയ്തു മടങ്ങി വന്നതുമായ പേജുകളുടെ പകർപ്പിനോടൊപ്പം നോർക്ക റൂട്ട്സിന്റെ ഹെഡ് ഓഫീസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014) / നോർക്ക റൂട്ട്സിന്റെ ജില്ലാ ഓഫീസിൽ നേരിട്ടോ/ തപാൽ മുഖേനയോ സമർപ്പിക്കാം. കവറിന് പുറത്ത് NDPREM ആപ്ലിക്കേഷൻ ഫോം എന്ന് രേഖപ്പെടുത്തേണ്ടതാണ്. ആയതു ലഭ്യമാകുന്നമുറക്ക് ശുപാർശ കത്തിന്റെ അസ്സൽ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള ബാങ്കിനും, പകർപ്പ് അപേക്ഷകനും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2770500, 2770511; 18004253939 (ടോൾഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
* ഏതൊക്കെ ധനകാര്യസ്ഥാപനങ്ങൾ മുഖേനയാണ് വായ്പ ലഭ്യമാക്കുന്നത്?
പ്രവാസി പുനരധിവാസത്തിനായുളള NDPREM പദ്ധതിക്കായി നോർക്ക റുൂട്ട്സ് സ്ംസ്ഥാനത്തെ 19 ധനകാര്യസ്ഥാപനങ്ങളുമായി കരാർ നിലവിലുണ്ട്. . 1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2. കാനറാ ബാങ്ക് 3. ബാങ്ക് ഓഫ് ബറോഡ 4. ഫെഡറൽ ബാങ്ക് 5. സൗത്ത് ഇന്ത്യൻ ബാങ്ക് 6. ഇന്ത്യൻ ഓവർസീസ് ബാങ്ക് 7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 8. ബാങ്ക് ഓഫ് ഇന്ത്യ 9. യൂക്കോ ബാങ്ക് 10. ധനലക്ഷ്മി ബാങ്ക് 11. ഇന്ത്യൻ ബാങ്ക് 12. കേരള ബാങ്ക് 13. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 14. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 15. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ 16. കേരള സംസ്ഥാന എസ്.സി./ എസ്.ടി കോർപ്പറേഷൻ 17. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം) 19. ട്രാവൻകൂർ പ്രവാസി വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)
* സബ്‌സിഡി ലഭിക്കുന്നതിനുള്ള നിബന്ധനകൾ എന്തെല്ലാം?
സംരംഭം 3 വർഷം തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് മൂലധന സബ്‌സിഡി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് വരവ് വെയ്ക്കുകയും മുടക്കം കൂടാതെ ലോൺ തിരിച്ചടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് 3% പലിശ സബ്‌സിഡി ആദ്യ നാലുവർഷം ലഭ്യമാക്കുകയും ചെയ്യും. ത്രൈമാസ/ അർദ്ധവാർഷിക കാലയളവിൽ പലിശ സബ്‌സിഡി ക്ലെയിം ചെയ്യാവുന്നതാണ്.
* ഗുണഭോക്താവിന് ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാം?
തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭക മേഖലയെക്കുറിച്ചുളള വിദഗ്‌ദ്ധോപദേശം, പദ്ധതിക്ക് ആവശ്യമായ പരിശീലനം എന്നിവയും, ബാങ്കിലേക്ക് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് എന്നീ സേവനങ്ങൾ സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് മുഖേന നോർക്ക റൂട്ട്സ് സൗജന്യമായി നല്കുന്നു.
* പദ്ധതിയുടെ സവിശേഷതകൾ എന്തെല്ലാം?
• ഇടനിലക്കാരോ കമ്മീഷനോ ഇല്ല. • പൂർണമായും ഓൺലൈൻ അപേക്ഷ- www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. • വിവിധ സ്കീമുകളിലായി ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ അവസരം. • പദ്ധതിചിലവിന് 15% മൂലധന സബ്സിഡി (പരമാവധി മുന്ന് ലക്ഷം രൂപ വരെ) • കൃത്യമായ വായ്പാ തിരിച്ചടവിന് മൂന്നു ശതമാനം പലിശ സബ്സിഡിയും (നാലു വർഷം വരെ) • സംരംഭത്തിനാവശ്യമായ വിദഗ്‌ദ്ധോപദേശം, പരിശീലനം, പ്രോജക്റ്റ് റിപ്പോർട്ട് എന്നിവയും സൗജന്യമാണ്
* ഏതൊക്കെ പദ്ധതികൾക്കാണ് വായ്പ ലഭിക്കുക?
പ്രധാനമായും കാർഷികം, വ്യവസായം, വാണിജ്യം, ഉല്പാദനമേഖല, സേവനമേഖല, ഐ. ടി അനുബന്ധമേഖല എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് വായ്പ ലഭിക്കുക. തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ചുളള വ്യക്തമായ ധാരണ നിക്ഷേപകന് അനിവാര്യമാണ്.
* 2013- 2023 വരെയുള്ള കാലയളവിൽ എത്ര പേർക്ക് NDPREM പദ്ധതി മുഖേന വായ്പ അനുവദിച്ചിട്ടുണ്ട്?
6600ലധികം സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുള്ളതായും 100 കോടി രൂപയിലധികം സബ്‌സിഡിയിനത്തിൽ അനുവദിക്കാനും സാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 400 കോടി രൂപയിലധികം മൂലധനനിക്ഷേപം സംസ്ഥാനത്ത് ആകർഷിക്കാനായിട്ടുണ്ട്. 2022-2023 സാമ്പത്തിക വർഷം 1200 പ്രവാസി സംരഭങ്ങളാണ് പദ്ധതിപ്രകാരം കേരളത്തിൽ യാഥാർത്ഥ്യമായത്. പദ്ധതിയുടെ ഭാഗമായി ബാങ്കിങ് ധനകാര്യസ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകൾ വഴി സേവനം ലഭ്യമാകുന്നു എന്നതും പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471- 2770511 ഇ-മെയിൽ: loannorka@gmail.com, loan.norka@kerala.gov.in

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon