മാർക്കറ്റ് റിസർച്ച്, സ്കില്ലിംഗ്, പ്രീ & പോസ്റ്റ് റിക്രൂട്ട്മെൻ്റ് അസിസ്റ്റൻസ്
തൊഴിൽ മേഖലയിലെ തൊഴിലുടമയ്ക്കും ജീവനക്കാർക്കും സൗകര്യമൊരുക്കുന്നതിനായി റിക്രൂട്ട്മെന്റ്, പരിശീലനം, നൈപുണ്യം വികസനം, നിയമ സഹായം, ഇൻഷുറൻസ് സഹായം എന്നിവ യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപീകരിച്ചത്. വിദേശ തൊഴിൽ കമ്പോളത്തിൽ മാറുന്ന സാഹചര്യങ്ങൾ മനസിലാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ തൊഴിൽ ദാതാക്കളുമായി 2021 ഒക്ടോബർ 12ന് ഓവർസീസ് എംപ്ലോയേർസ് കോൺഫറൻസ് സംഘടിപ്പിച്ചു. വിദേശ തൊഴിൽ സാധ്യതകൾ പഠിക്കുന്നതിന് IIMKയുമായി ധാരണയായി. ഐ.ഐ.എം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് വിഭാഗം ശക്തിപ്പെടുത്തി കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നു.
Schemes list
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.