എന്‍.ഡി.പി.ആര്.ഇ.എം. പദ്ധതി
നോർക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്‍സ് (എൻ.ഡി.പി.ആർ.ഇ.എം)
- (നോർക്ക റൂട്ട്സ് തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതി)
പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തുന്ന പ്രവാസികൾക്കു നാട്ടിൽ സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM). പ്രസ്തുത പദ്ധതിയിൻ കീഴിൽ കൃഷി, മത്സ്യബന്ധനം, മൃഗ പരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണ മേഖല, ബിസിനസ്സ് എന്നീ മേഖലകളിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾ വായ്പ നൽകി വരുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാനായി 30 ലക്ഷംവരെയുള്ള പദ്ധതികൾക്ക് 15% മൂലധന സബ്സിഡിയും ആദ്യ 4 വർഷത്തേക്ക് 3% പലിശ സബ്സിഡിയുമാണ് പദ്ധതി മുഖേന ലഭിക്കുക. സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന പരിശീലനവും, പദ്ധതിരേഖകൾ തയ്യാറാക്കാനും വായ്പ ലഭ്യത ഉറപ്പാക്കാനുമുള്ള സഹായം സർക്കാർ സ്ഥാപനമായ സി.എം.ഡി വഴിയും ലഭ്യമാക്കുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ 19 ധനകാര്യസ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ച് വായ്പ ലഭ്യത വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ ധനകാര്യ സ്ഥാപനങ്ങളിലേതെങ്കിലും തെരഞ്ഞെടുത്ത് ഗുണഭോക്താവ് സമർപ്പിക്കുന്ന അപേക്ഷ ധനകാര്യസ്ഥാപനത്തിലേക്ക് ശുപാർശ ചെയ്ത് അയയ്ക്കുകയും അതിന്റെ പ്രായോഗികത പരിശോധിച്ച് ധനകാര്യസ്ഥാപനങ്ങൾ വായ്പ അനുവദിക്കുകയുമാണ് ചെയ്യുന്നത്.
വായ്പ നൽകുന്ന ധനകാര്യസ്ഥാപനങ്ങൾ:
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. കാനറാ ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ഫെഡറൽ ബാങ്ക്
5. സൗത്ത് ഇന്ത്യൻ ബാങ്ക്
6. ഇന്ത്യൻ ഓവർസീസ് ബാങ്ക്
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8. ബാങ്ക് ഓഫ് ഇന്ത്യ
9. യൂക്കോ ബാങ്ക്
10. ധനലക്ഷ്മി ബാങ്ക്
11. ഇന്ത്യൻ ബാങ്ക്
12. കേരള ബാങ്ക്
13. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
14. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
15. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ
16. കേരള സംസ്ഥാന എസ്.സി/ എസ്.ടി കോർപ്പറേഷൻ
17. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
18. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം)
19. ട്രാവൻകൂർ പ്രവാസി വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)
Schemes list
-
* എന്താണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് പദ്ധതി?
-
* എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെ?
-
* മേൽ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
-
* പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം?
-
* NDPREM പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
-
* രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ എന്തെല്ലാം?
-
* നോർക്ക റൂട്ട്സിന്റെ ശുപാർശ കത്ത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ?
-
* ഏതൊക്കെ ധനകാര്യസ്ഥാപനങ്ങൾ മുഖേനയാണ് വായ്പ ലഭ്യമാക്കുന്നത്?
-
* സബ്സിഡി ലഭിക്കുന്നതിനുള്ള നിബന്ധനകൾ എന്തെല്ലാം?
-
* ഗുണഭോക്താവിന് ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാം?
-
* പദ്ധതിയുടെ സവിശേഷതകൾ എന്തെല്ലാം?
-
* ഏതൊക്കെ പദ്ധതികൾക്കാണ് വായ്പ ലഭിക്കുക?
-
* 2013- 2023 വരെയുള്ള കാലയളവിൽ എത്ര പേർക്ക് NDPREM പദ്ധതി മുഖേന വായ്പ അനുവദിച്ചിട്ടുണ്ട്?