ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

ജോബ് പോർട്ടൽ

image


വിദേശത്ത് ഉണ്ടാകുന്ന തൊഴിലവസരങ്ങൾ കണക്കാക്കി, ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് അയയ്ക്കാൻ അധികാരമുള്ള കേരള സർക്കാരിന് കീഴിലുള്ള, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏക റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേയും, യു.കെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലെ  ആരോഗ്യമേഖലയിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ  ടെക്നീഷ്യൻമാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ നോർക്ക റൂട്ട്സ് തെരഞ്ഞെടുത്ത് അയച്ചുവരുന്നു. 2500 അധികം റിക്രൂട്ട്മെന്റ് നടത്താൻ സാധിച്ചു. നഴ്സുമാർക്ക് പുറമെ, മാലിദ്വീപിലേക്ക്  അറബിക് ടീച്ചർ, ടെക്‌നിഷ്യൻസ്, ഡോക്ടർ, കുവൈറ്റിലേക്ക്  ഡൊമസ്റ്റിക് വർക്കേഴ്സ് എന്നിങ്ങനെ റിക്രൂട്ട്മെന്റ് വിഭാഗം വിപുലീകരിക്കാൻ സാധിച്ചു.

 

തൊഴിലുടമകൾക്ക് പ്രതിഭാശാലികളായ തൊഴിലന്വേഷകരെ കണ്ടെത്തി നിയമിക്കുന്നതിനും, തൊഴിലന്വേഷകർക്ക് അവരുടെ സ്വപ്നജോലി നേടുന്നതിനും അവസരമൊരുക്കുന്നതിനായി നോർക്ക റൂട്ട്സ് തയ്യാറാക്കിയിട്ടുള്ള പോർട്ടലാണ് norkajobs.cdit.live വിദേശതൊഴിൽദായകരും തൊഴിലന്വേഷകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമയ ബന്ധിതമായും ഫലപ്രദമായും ചെലവുകുറഞ്ഞരീതിയിൽ ഓരോരുത്തർക്കും അനുയോജ്യമായ രീതിയി ആശയ വിനിമയം നടത്തുന്നതിനും വിദേശതൊഴിൽദായകരെയും തൊഴിലന്വേഷകരെയും പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. തൊഴിലന്വേഷകർക്ക് ലിസ്റ്റു ചെയ്തിരിക്കുന്ന വിവിധ ജോലികളിൽ നിന്നും താല്പര്യമുള്ള തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനും, ഭാവിയിൽ ഉണ്ടാകാനിടയുള്ള തൊഴിൽ അവസരങ്ങൾക്കായി റിക്രൂട്ടർമാരുമായി ബന്ധപ്പെടുന്നതിനുള്ള രജിസ്ട്രേഷൻ ചെയ്യുന്നതിനും ഈ പോർട്ടലിലൂടെ കഴിയും. 65,000-ത്തിലധികം തൊഴിലന്വേഷകർ അവരുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 30,000 പേർ മെഡിക്കൽ, ഹെൽത്ത് കെയർ ഇൻഡസ്ട്രീസിൽ നിന്നുള്ളവരാണ്.

നോർക്ക ജോബ് പോർട്ടൽ: norkajobs.cdit.live

 

Apply Now

Schemes list

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon