നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ്ക സ്കോളർഷിപ്പ്. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.
20000 രൂപയാണ് സ്കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ, ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കോ നടപ്പ് അധ്യയന വര്ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പടിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്കോളർഷിപ്പിന് അർഹത.