വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്
വിദേശ പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കായുള്ള വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതി, നോർക്ക റൂട്ട്സ് 2020 ഏപ്രിലിൽ ആരംഭിച്ചു.
ആനൂകൂല്യങ്ങൾ
- അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ/ ഭാഗീകമോ ആയ വൈകല്യങ്ങൾക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
യോഗ്യത
- നിലവിൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ/ വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
- വിദ്യാർത്ഥി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നതിന് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം.
ആവശ്യമായ രേഖകൾ
(അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സ്കാൻ ചെയ്ത് JPEG ഫോർമാറ്റുകളിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.)
- പാസ്‌പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ്സ് പേജിന്റെ പകർപ്പുകൾ.
- വിദേശ പഠനം നടത്തുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ/ വിദേശ പഠനത്തിന് തയ്യാറെടുക്കുന്നവർ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
- അപേക്ഷകന്റെ ഫോട്ടോയും ഒപ്പും
- രജിസ്ട്രേഷൻ ഫീസ് (315 രൂപ)
കാലാവധി
- 3 വർഷം
വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് പുതുക്കൽ
- സാധുവായ വിസ ഉണ്ടെങ്കിൽ, കാലാവധി തീരുന്ന തീയതിക്ക് 3 മാസം മുൻപ് മുതൽ ഐഡി കാർഡ് പുതുക്കലിനായി അപേക്ഷിക്കാവുന്നതാണ്.
- നിർദ്ദിഷ്ട രേഖകളുടെ പകർപ്പുകളും അപേക്ഷ ഫീസും സമർപ്പിക്കണം.
അന്വേഷണങ്ങൾ/ പരാതികൾ:
ടെലിഫോൺ നമ്പർ: 0471-2770543, 0471-2770528
ടോൾ ഫ്രീ നമ്പർ:
1800425393 (ഇന്ത്യയ്‌ക്ക് അകത്ത്)
(0091) 8802 012345 (ഇന്ത്യയ്‌ക്ക് പുറത്ത്)
Email: idhelpdesk.norka@kerala.gov.in
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.