പ്രവാസി ഭദ്രത
പ്രവാസി ഭദ്രത
കോവിഡ്– 19 മഹാമാരി ലോകവ്യാപകമായി പ്രവാസി കേരളീയരുടെ തൊഴിലിനെയും തൊഴിൽ സാദ്ധ്യതകളെയും ബാധിക്കുകയും ഒട്ടേറെ പേർ തൊഴിൽരഹിതരാവുകയും ചെയ്തു. പല ലോക രാജ്യങ്ങളിലും വ്യാപകമായി തൊഴിൽ നഷ്ടപ്പെട്ട് അസംഖ്യം പേർ നാട്ടിൽ തിരിച്ചെത്തി. ഇതിനു പുറമെ ലോക്ഡൗൺ മൂലമുണ്ടായ യാത്രാവിലക്കു കാരണം പലരും നാട്ടിൽ കുടുങ്ങി. ഈ സാഹചര്യത്തിൽ മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുകയും അവർക്ക് നിലനിൽപ്പിനാവശ്യമായ പുതിയ സംരഭകത്വ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായി. ഇതിനായി 2021–2022 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത.
പേൾ, മൈക്രോ, മെഗാ എന്നീ മൂന്ന് ഉപപദ്ധതികളിലൂടെ ധനസഹായം നൽകി വരുന്നു. ഈ പദ്ധതിയുടെ കീഴിൽ നാളിതുവരെയായി 12365 സംരംഭങ്ങൾ തുടങ്ങുന്നതിനായി 77 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
മൂന്ന് തൊഴിൽ സംരംഭക പദ്ധതികളാണ് പ്രവാസി –ഭദ്രതയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
a) പ്രവാസി ഭദ്രത – പേൾ (നാനോ എന്റർപ്രൈസസ് അസിസ്റ്റൻസ് സ്കീം)
b) പ്രവാസി ഭദ്രത – മൈക്രോ (മൈക്രോ എന്റർപ്രൈസസ് അസിസ്റ്റൻസ് സ്കീം)
c) പ്രവാസി ഭദ്രത – മെഗാ (സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം)
പ്രവാസി ഭദ്രത – പേൾ
(നാനോ എന്റർപ്രൈസസ് അസിസ്റ്റൻസ് സ്കീം)
അവിദഗ്ദ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരും കുറഞ്ഞ വരുമാന പരിധിയിൽ വരുന്നവരുമായ പ്രവാസി കേരളീയർ/ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ വഴി പലിശരഹിത സംരംഭകവായ്പകളും പിന്തുണ സഹായങ്ങളും നൽകി സാമ്പത്തിക സ്വാശ്രയത്വം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ സവിശേഷതകൾ:
• റിവോൾവിംഗ് ഫണ്ട് മാതൃകയിൽ വ്യക്തിഗത/ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സഹായം
• സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യക്തിഗത/ ഗ്രൂപ്പ് വായ്പകൾ
• രണ്ട് ലക്ഷം രൂപ വരെയുള്ള പലിശരഹിതവായ്പ
• രണ്ട് വർഷത്തിനുള്ളിൽ തിരിച്ചടവ്
പദ്ധതി നടത്തിപ്പ്:
- കുടുംബശ്രീ യൂണിറ്റ് മുഖാന്തരം സഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
- സംരംഭകത്വ വികസന പരിശീലനം, വൈദഗ്ദ്ധ്യ പരിശീലനം എന്നിവ നൽകി സംരംഭത്തിന് സജ്ജമാക്കുന്നതിനോടൊപ്പം സാമ്പത്തികസഹായവും പിന്തുണാസഹായവും ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് നൽകുന്നു.
- വായ്പാ തിരിച്ചടവായി ലഭിക്കുന്ന തുക മറ്റ് ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം സംരംഭങ്ങളുടെ തുടർവ്യാപനത്തിനും/ വിപുലീകരണത്തിനും ഉപയോഗിക്കാവുന്നതാണ്.
- കുടുംബശ്രീ മിഷൻ മുഖാന്തരം വിതരണം ചെയ്യുന്ന തുകയുടെ വിനിയോഗം നോർക്ക വകുപ്പ്തല കമ്മിറ്റി അവലോകനം ചെയ്യും.
പ്രവാസി ഭദ്രത– മൈക്രോ (മൈക്രോ എന്റർപ്രൈസസ് അസിസ്റ്റന്റ്സ് സ്കീം)
കേരളാ ബാങ്ക്, കെ.എസ്.എഫ്.ഇ എന്നിവ വഴി സ്വയംതൊഴിൽ വായ്പ ലഭ്യമാക്കും.
പദ്ധതിയുടെ സവിശേഷതകൾ:
- 5 ലക്ഷം വരെയുള്ള വായ്പ
- പദ്ധതി തുകയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയായി ലഭിക്കും.
- ആദ്യ നാലുവർഷം 3% പലിശ സബ്സിഡി
പദ്ധതി നടത്തിപ്പ്:
- തൊട്ടടുത്ത കേരളാ ബാങ്ക്, കെ.എസ്.എഫ്.ഇ.ശാഖകൾ വഴി ആ വായ്പക്ക് അപേക്ഷിക്കാം.
- കൃത്യമായ തിരിച്ചടവുകൾക്ക് ത്രൈമാസക്കാലയളവിൽ പലിശ സബ്സിഡി നൽകും
- സബ്സിഡി വിതരണവും അനുബന്ധ മാനദണ്ഡങ്ങളും നോർക്ക വകുപ്പ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും.
പ്രവാസി ഭദ്രത – മെഗാ (സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം)
കെ.എസ്.ഐ.ഡി.സി വഴി നടപ്പിലാക്കുന്ന സംരംഭക പദ്ധതിയിൽ ഗുണഭോക്താക്കളായ പ്രവാസി കേരളീയർക്കു അനുവദിക്കുന്ന വായ്പകൾക്ക് പലിശ സബ്സിഡി നൽകുന്നു. 25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് പലിശ സബ്സിഡി. 8.25% മുതൽ 8.75% വരെ പലിശ ഈടാക്കുന്ന വായ്പകളിൽ 5% മാത്രം ഗുണഭോക്താക്കളിൽനിന്ന് ഈടാക്കി ബാക്കി 3.25% മുതൽ 3.75% വരെ പലിശ ഗുണഭോക്താക്കൾക്ക് പലിശ സബ്സിഡി ഇനത്തിൽ തിരികെ ലഭിക്കും.
പദ്ധതി നടത്തിപ്പ്:
മടങ്ങി എത്തുന്ന പ്രവാസികൾക്കായി കെ.എസ്.ഐ.ഡി.സി നടപ്പിലാക്കുന്ന സംരംഭകത്വ പദ്ധതിയിലെ ഗുണഭോക്താക്കൾക്കുള്ള പലിശ സബ്സിഡി ത്രൈമാസക്കാലയളവിൽ നോർക്ക റൂട്ട്സ് മുഖാന്തരം വിതരണം ചെയ്യും. കെ.എസ്.ഐ.ഡി.സി ഓഫീസുകൾ വഴി ഈ വായ്പക്ക് അപേക്ഷിക്കാം.
Schemes list
-
* എന്താണ് പ്രവാസി ഭദ്രത പദ്ധതി?
-
* പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
-
* സ്കീമിനായി ആർക്കൊക്കെ അപേക്ഷിക്കാം?
-
* NRK മടങ്ങിയെത്തുന്നവർക്ക് ഈ സ്കീമുകളുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
-
* ഓരോ സ്കീമിനും ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നത് എങ്ങനെയാണ്?
-
* ഏത് ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് വായ്പകൾ ലഭ്യമാകുന്നത്?
-
* പദ്ധതിയുടെ ഘടകങ്ങൾ എന്തൊക്കെയാണ്?
-
* പ്രവാസി ഭദ്രത സ്കീമിന് എങ്ങനെ അപേക്ഷിക്കാം?
-
* രജിസ്ട്രേഷന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
-
* നോർക്ക റൂട്ട്സിൽ നിന്ന് ശുപാർശ കത്ത് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
-
* എന്താണ് പ്രവാസി ഭദ്രത മുത്ത്?
-
* പ്രവാസി ഭദ്രത പേൾ സ്കീമിന് കീഴിലുള്ള സഹായത്തിന് എനിക്ക് എങ്ങനെ അപേക്ഷിക്കാം?
-
* പ്രവാസി ഭദ്രത - പേൾ സ്കീമിന് അപേക്ഷിക്കാൻ അർഹതയുള്ളത് ആരാണ്?
-
* പ്രവാസി ഭദ്രത- പേൾ പ്രകാരം എന്ത് സാമ്പത്തിക സഹായം ലഭ്യമാണ്?
-
* പ്രവാസി ഭദ്രത - പേൾ എന്നതിനായുള്ള അപേക്ഷാ ഫോമുകൾ എനിക്ക് എവിടെ നിന്ന് ലഭിക്കും?
-
* എന്താണ് പ്രവാസി ഭദ്രത - മൈക്രോ?
-
* പ്രവാസി ഭദ്രതയ്ക്ക് എങ്ങനെ അപേക്ഷിക്കാം- മൈക്രോ?
-
* സബ്സിഡി ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?
-
* എന്താണ് പ്രവാസി ഭദ്രത - മെഗാ?
-
* KSIDC മുഖേനയുള്ള പ്രവാസി ഭദ്രത മെഗയ്ക്കുള്ള പലിശ സബ്വെൻഷൻ എങ്ങനെയാണ് നടപ്പിലാക്കുന്നത്?
-
* പ്രവാസി ഭദ്രത - MEGA പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
-
* ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗത്തിനായി സ്കീമുകൾ എങ്ങനെ നിരീക്ഷിക്കും?
-
* ഏത് ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് വായ്പകൾ ലഭ്യമാകുന്നത്?
-
* ഗുണഭോക്താവിന് ലഭ്യമായ സേവനങ്ങൾ എന്തൊക്കെയാണ്?
-
* പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
-
* ഏത് പ്രോജക്റ്റുകൾക്കാണ് വായ്പയ്ക്ക് അർഹതയുള്ളത്?
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.