സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ
ഏതൊക്കെ അറ്റസ്റ്റേഷൻ
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര – കേരള സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. പൊതുജന സൗകര്യാർത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകൾ (Certificate Attestation Centres-CAC) മുഖേനയാണ് നോർക്ക റൂട്ട്സ് ഈ കർത്തവ്യം നിർവ്വഹിച്ചുവരുന്നത്.
ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അറസ്റ്റു ചെയ്ത സർട്ടിഫിക്കറ്റുകൾ എം.ഇ.എ സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ, എന്നിവ ചെയ്തുകൊടുക്കുന്നു. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനുവേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.
സാക്ഷ്യപ്പെടുത്തൽ നടപടിക്രമങ്ങൾ
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലെ (www.norkaroots.org)certificate attestation എന്ന ലിങ്ക് തുറന്ന് ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് അതിന്റെ പ്രിന്റ്ഔട്ടും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി അതത് അറ്റസ്റ്റേഷൻ കേന്ദ്രങ്ങളിൽ ഹാജരായി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്. ഹാജരാകേണ്ട തീയതിയും സമയവും പ്രിന്റ്ഔട്ടിൽ രേഖപ്പെടുത്തിയിരിക്കും. സർട്ടിഫിക്കറ്റിന്റെ ഉടമയ്ക്കുപുറമേ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്/റേഷൻ കാർഡ് ഇവയിലൊന്നുമായി എത്തുന്ന താഴെപ്പറയുന്നവർക്കും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാവുന്നതാണ്.
- സർട്ടിഫിക്കറ്റ് ഉടമയുടെ രക്ഷകർത്താക്കൾ
- സർട്ടിഫിക്കറ്റ് ഉടമയുടെ സഹോദരൻ/സഹോദരി
- സർട്ടിഫിക്കറ്റ് ഉടമയുടെ ജീവിതപങ്കാളി
- ഓതറൈസേഷൻ ലെറ്റർ/ചുമതല പത്രം സഹിതം സർട്ടിഫിക്കറ്റ് ഉടമ ചുമതലപ്പെടുത്തിയ ആൾ
ആവശ്യമുള്ള രേഖകൾ
- അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനു മുൻപായി ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് പ്രത്യേകിച്ചും ഫോട്ടോ ഉൾപ്പെടുന്ന പേജ്, മേൽവിലാസം ഉൾപ്പെടുന്ന പേജ്
- വെരിഫിക്കേഷൻ സമയത്ത് അസ്സൽ പാസ്പോർട്ട്
- അപേക്ഷകൻ വിദേശത്താണെങ്കിൽ പാസ്പോർട്ടിന്റെ പകർപ്പും വിസാപകർപ്പും ഹാജരാക്കേണ്ടതാണ്.
- ഏതൊരു സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നതിന് 10-സ്റ്റാൻഡേർഡ്/എസ്.എസ്.എൽ.സി മുതലുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കേണ്ടതാണ്.
- സെമസ്റ്റർ/വാർഷിക തലങ്ങളിലെ മാർക് ലിസ്റ്റുകളുടെ /Consolidated Marklist ന്റെ അസ്സൽ പകർപ്പും.
മാർഗ്ഗനിർദ്ദേശങ്ങൾ
- എല്ലാ മാർക്ക് ലിസ്റ്റുകൾ/സമാഹൃത മാർക്ക് ലിസ്റ്റുകൾ എന്നിവ ഹാജരാക്കണം കേരളത്തിനകത്തുള്ള വിവിധ സർവ്വകലാശാലകൾ/ബോർഡുകൾ/കൗൺസിലുകൾ എന്നിവ നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സാക്ഷ്യപ്പെടുത്തി നൽകുകയുള്ളൂ.. (സംസ്ഥാനത്തിനു പുറത്തുള്ള വിവിധ ഏജൻസികളും സ്വകാര്യസ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകുന്നതല്ല.)
- താൽക്കാലിക സർട്ടിഫിക്കറ്റുകൾ (Provisional Certificates) അവ നൽകിയ തീയതി മുതൽ ആറുമാസത്തിനുള്ളിൽ മാത്രമേ സാക്ഷ്യപ്പെടുത്തി നൽകുകയുള്ളൂ.(താൽക്കാലിക എൻടിസി സർട്ടിഫിക്കറ്റുകൾ അവ നൽകിയ തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്.)
- എസ്.എസ്.എൽ.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകർ സ്ഥാപന/സ്കൂൾ മേധാവിയിൽനിന്ന് നിശ്ചിത ഫാറത്തിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- മെഡിക്കൽ/നഴ്സിങ്ങ്/ഡന്റൽ/ഫാർമസി പാരാമെഡിക്കൽ യോഗ്യതയുള്ള അപേക്ഷകർ തങ്ങളുടെ ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-
* ഏതൊക്കെ വിധത്തിലുള്ള അറ്റസ്റ്റേഷനുകളാണ് നോർക്ക റൂട്സ് വഴി ചെയ്യാവുന്നത്?
-
* സര്ട്ടികഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?
-
* ആവശ്യമായ രേഖകള്‍ ഏതൊക്കെ?
-
* സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട മാര്ഗ്ഗിനിര്ദ്ദേ്ശങ്ങള്‍ എന്തൊക്കെ?
-
* സാക്ഷ്യപ്പെടുത്തി നല്കുaന്ന സര്ട്ടി ഫിക്കറ്റുകള്‍ ഏതൊക്കെ?
-
* വെരിഫിക്കേഷനു ശേഷം മാത്രം സാക്ഷ്യപ്പെടുത്തുന്ന സര്ട്ടി്ഫിക്കറ്റുകള്‍ ഏതൊക്കെ?
-
* സാക്ഷ്യപ്പെടുത്തി നല്കാiത്ത സര്ട്ടി ഫിക്കറ്റുകള്‍ ഏതൊക്കെ?
-
* ഓരോ സര്ട്ടിbഫിക്കറ്റിനും ഈടാക്കുന്ന സര്വ്വീiസ് ചാര്ജ്ജ് / ഫീസ്?
-
* സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനത്തിനായി ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെ?
-
* കുവൈറ്റ് വിസ സ്റ്റാമ്പിങ് നോര്ക്ക റൂട്ട്സ് മുഖേന ലഭ്യമാണോ?
-
* അപ്പോസ്റ്റലി അറ്റസ്റ്റേഷന്‍ എന്നാലെന്താണ്?
-
* നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
-
* അപ്പോസ്റ്റലി അറ്റസ്റ്റേഷന് നൽകേണ്ട സർവീസ് ചാർജ് എത്രയാണ്?
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.