നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസി
പോളിസിയുടെ ലക്ഷ്യം
വിദേശത്ത് ജോലി ചെയ്യുന്ന കേരളീയർക്ക് ഗുരുതര രോഗമുണ്ടായാല്‍ (പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളവ) പരിരക്ഷ നൽകുകയാണ് നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ ലക്ഷ്യം. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. തുടർന്ന് പുതുക്കാവുന്നതാണ്.
പരിരക്ഷയുടെ വിശദാംശം
പോളിസി ഉടമകൾക്ക് പട്ടികപ്രകാരമുള്ള രോഗമുണ്ടായാല്‍ 1 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നും മെഡിക്കല്‍ സർട്ടിഫിക്കറ്റും, പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അംഗീകാരപത്രവും ലഭ്യമാക്കണം. ഗുരുതരരോഗ സഹായങ്ങള്‍ക്ക് പുറമേ, അപകട ലൈഫ് ഇൻഷുറൻസായി 3 ലക്ഷം രൂപയുടെ പരിരക്ഷയും സ്ഥിര/ഭാഗിക വൈകല്യങ്ങള്‍ക്ക് 1 ലക്ഷം രൂപവരെയുള്ള അധിക സഹായവും ലഭിക്കും.
അർഹത
ആറ് മാസമോ അതില്‍ കൂടുതലോ കാലയളവിൽ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ, പാസ്സ്പോർട്ട് എന്നിവയുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം. 2025 ഏപ്രിൽ 1 മുതൽ, ഇന്ത്യയ്ക്കുള്ളിൽ താമസിക്കുന്ന പ്രവാസികൾക്കും പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
പ്രായം: 18നും 60നും മധ്യേ
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം (https://www.norkaroots.org). അപേക്ഷാഫീസായ 661 രൂപ (ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ) ഓൺലൈനായി അടയ്ക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
(എല്ലാ രേഖകളും സ്കാന്‍ ചെയ്ത് JPEG ഫോർമാറ്റിൽ സമർപ്പിക്കണം.)
- പാസ്സ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവ
- വിസ പേജ്, അക്കാമ, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ്
- അപേക്ഷകന്റെ പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും
ഗുരുതര രോഗങ്ങളുടെ പട്ടിക
കാൻസർ | ഓങ്കോളജിസ്റ്റ് |
വൃക്ക രോഗം (end state renal failure) | നെഫ്രോളജിസ്റ്റ് |
പ്രൈമറി പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ | കാർഡിയോളജിസ്റ്റ്/ പൾമണോളജിസ്റ്റ് |
മൾട്ടിപ്പിൾ സ്കള്റോസിസ് | ന്യൂറോളജിസ്റ്റ് |
അവയവം മാറ്റിവയ്ക്കൽ | ബന്ധപ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടർ/ ജനറൽ സർജൻ |
കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റുകൾ- | CTVS (കാർഡിയോ തൊറാസിക് & വാസ്കുലാർ സർജൻ) |
അയോർട്ട ഗ്രാഫ്റ്റ് സർജറി | CTVS (കാർഡിയോ തൊറാസിക് & വാസ്കുലാർ സർജൻ) |
ഹൃദയ വാൽവ് ശസ്ത്രക്രിയ | CTVS (കാർഡിയോ തൊറാസിക് & വാസ്കുലാർ സർജൻ) |
സ്ട്രോക്ക് | ന്യൂറോളജിസ്റ്റ് |
മയോകാർഡിയൽ ഇൻഫ്രാക്ഷൻ (First heart attack) | കാർഡിയോളജിസ്റ്റ് |
കോമ | ന്യൂറോളജിസ്റ്റ് |
പൂർണ്ണ അന്ധത | ഒഫ്താൽമോളജിസ്റ്റ് |
പക്ഷാഘാതം | ന്യൂറോളജിസ്റ്റ് |
-
* എന്താണ് പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ ആർക്കെല്ലാം അംഗമാകാം?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ ചേരാൻ വയസ്സ് പരിധിയുണ്ടോ?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയുടെ കാലവധി എത്രയാണ്?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ ഏതെല്ലാം അസുഖങ്ങൾക്കാണ് പരിരക്ഷ ലഭിക്കുന്നത്?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക എത്രയാണ്?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക എങ്ങനെയാണ് അടയ്ക്കേണ്ടത്?
-
* പ്രവാസി ഐഡന്റിറ്റി കാർഡും, പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയും തമ്മിൽ ഉള്ള വ്യത്യാസം എന്ത്?
-
* പ്രവാസി ഐഡന്റിറ്റി കാർഡ് എടുത്തവർക്ക് പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ കഴിയുമോ?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക അടച്ചാൽ എപ്പോഴാണ് പോളിസി സർട്ടിഫിക്കറ്റ് ലഭിക്കുക?
-
* പോളിസി എടുത്തുകഴിഞ്ഞാൽ എന്ന് മുതലാണ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുക?
-
* പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസി എപ്പോഴാണ് പുതുക്കേണ്ടത്?
-
* പ്രീ എക്സിസ്റ്റിങ് ഇൽനെസ്സ് എന്നാൽ എന്താണ്?
-
* പ്രീ എക്സിസ്റ്റിങ് ഇൽനെസ്സ് ഉള്ളവർക്ക് ഇതിൽ ചേരാൻ കഴിയുമോ?
-
* ഇൻഷുറൻസ് ക്ലെയിമിനായി ആർക്കാണ്, എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
-
* ഇൻഷുറൻസ് ക്ലെയിം അനുവദിച്ചാൽ എങ്ങനെയാണ് ലഭിക്കുന്നത്?
-
* How to get insurance claim approved mal?