എമർജൻസി റീപാട്രിയേഷൻ ഫണ്ട്/ നോർക്ക അസ്സിസ്റ്റഡ് ബോഡി റീപാട്രിയേഷൻ പദ്ധതി
വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളെ അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സഹായത്തോടെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനും, വിദേശ രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോർക്കയുടെ സഹായത്തോടു കൂടി നാട്ടിലെത്തിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് എമർജൻസി റീപാട്രിയേഷൻ ഫണ്ടും അതിൻറെ ഉപപദ്ധതിയായ നോർക്ക അസ്സിസ്റ്റഡ് ബോഡി റീപാട്രിയേഷൻ പദ്ധതിയും.
വിദേശ രാജ്യങ്ങളിൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത്തിന് മറ്റ് സഹായങ്ങൾ (തൊഴിൽദാതാവ്, സ്പോൺസർ, ഇന്ത്യൻ എംബസ്സി) ലഭിക്കാത്ത സാഹചര്യങ്ങളിൽ നോർക്ക അസ്സിസ്റ്റഡ് ബോഡി റീപാട്രിയേഷൻ പദ്ധതി വഴി ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ അപേക്ഷിക്കാവുന്നതാണ്.
നോർക്ക അസ്സിസ്റ്റഡ് ബോഡി റീപാട്രിയേഷൻ പദ്ധതിയുടെ കീഴിൽ വിദേശത്തുനിന്നും/ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത്തിനുള്ള കാർഗോ തുക/ ചെലവ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുൻകൂർ അനുമതിയോടു കൂടി കൊണ്ടുവരുമ്പോൾ, ഇന്ത്യക്കകത്തും വിദേശത്തുമുള്ള വിമാന കമ്പനികൾ, കാർഗോ കമ്പനികൾ, വിദേശ രാജ്യങ്ങളിലെ നോർക്ക റൂട്ട്സ് അംഗീകൃത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് റീഇമ്പേഴ്സ്മെൻറ് ചെയ്തു നൽകുന്നതാണ്. കൂടാതെ മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങൾ/ അന്തരാവകാശികൾക്കും റീഇമ്പേഴ്സ്മെൻറ് ചെയ്തു നൽകുന്നതാണ്.
ഇതിനായി ഹാജരാക്കേണ്ട രേഖകൾ (വിദേശ രാജ്യങ്ങൾ):
1. പാസ്സ്പോർട്ടിന്റെ പകർപ്പ് (മരണപ്പെട്ട പ്രവാസിയുടെ)
2. മരണ സർട്ടിഫിക്കറ്റ് പകർപ്പ്
3. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻറെ പകർപ്പ്
4. എംബാമിങ്ങ് സർട്ടിഫിക്കറ്റ് പകർപ്പ്
5. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പകർപ്പ്
6. പവർ ഓഫ് അറ്റോർണി പകർപ്പ്
7. ബന്ധുത്വ/ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് അസ്സൽ
8. കാർഗോ ബിൽ അസ്സൽ
9. മുൻകൂർ അനുമതിപത്രം/കത്ത് (ബാധകമെങ്കിൽ)
ഹാജരാക്കേണ്ട രേഖകൾ ( മറ്റ് സംസ്ഥാനങ്ങൾ)
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭൗതിക ശരീരം കേരളത്തിലേക്ക് കൊണ്ട് വരാൻ വിമാനം അല്ലെങ്കിൽ ആംബുലൻസ് ഇതിൽ എതാണോ കുറവ് ആ മാർഗ്ഗം സ്വീകരിക്കേണ്ടതാണ്.
1. താമസ സ്ഥലം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് (മരണപ്പെട്ട പ്രവാസിയുടെ)
2. മരണ സർട്ടിഫിക്കറ്റ് പകർപ്പ്
3. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻറെ പകർപ്പ്
4. എംബാമിങ്ങ് സർട്ടിഫിക്കറ്റ് പകർപ്പ്
5. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പകർപ്പ് (ബാധകമെങ്കിൽ)
6. പവർ ഓഫ് അറ്റോർണി പകർപ്പ്
7. ബന്ധുത്വ/ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് അസ്സൽ
8. കാർഗോ ബിൽ അസ്സൽ (വിമാനം/ ആംബുലൻസ്- ഏതാണോ കുറവ്)
9. മുൻകൂർ അനുമതി പത്രം/ കത്ത് (ബാധകമെങ്കിൽ )
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345 (വിദേശത്ത് നിന്നും മിസ്സ്ഡ് കാൾ സേവനം ) നമ്പരുകളിൽ നിന്നും ലഭിക്കുന്നതാണ്.
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org-യിൽ നിന്ന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ അപേക്ഷകൻറെയും മരണമടഞ്ഞ വ്യക്തിയുടെയും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും മേൽപ്പറഞ്ഞ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർത്ത് നൽകുകയും വേണം. ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാക്കേണ്ടതാണ്.
Schemes list
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.