സ്കിൽ അപ്ഗ്രഡേഷൻ & റീഇന്റഗ്രേഷൻ പ്രോഗ്രാം
കേരളത്തിലെ യുവജനങ്ങൾക്ക് നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസിങ് പരീക്ഷ പാസാകുന്നതിനും ,ICT മേഖലയിലെ നൂതന സാങ്കേതിക വിദ്യയിൽ കഴിവ് നേടുന്നതിനും പരിശീലനം നൽകാനായി ആരംഭിച്ച പദ്ധതിയാണിത്. ഇംഗ്ലീഷ് (IELTS, OET), ജർമ്മൻ എന്നീ ഭാഷകൾ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 5000ലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടാതെ വിവിധ വിദേശഭാഷകളില്‍ പരിശീലനം നല്കുകന്നതിന്റെ ഭാഗമായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജ് എന്ന സാഥാപനം 2023 മാർച്ച് 14ന് പ്രവർത്തനം ആരംഭിച്ചു. പ്രാരംഭഘട്ടത്തില്‍ ജര്‍മ്മന്‍, ഇംഗ്ലീഷ് (IELTS, OET) ഭാഷകളിലാണ് പരിശീലനം നല്കി വരുന്നത്.