പ്രവാസി നിയമ സഹായ സെൽ
കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ, മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി നിയമ സഹായ പദ്ധതി. പ്രസ്തുത പദ്ധതി പ്രകാരം, ജി സി സി രാജ്യങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ഗൾഫ് രാജ്യങ്ങളിൽ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശത്തെ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമസഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്.
ലക്ഷ്യങ്ങൾ
അജ്ഞതമൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും മറ്റ് നിയമ കുരുക്കുകളിലും യാതൊരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികൾ ജയിലുകളിൽ എത്തിപ്പെടുകയും കടുത്ത ശിക്ഷകൾ ഏറ്റ് വാങ്ങേണ്ടി വരുകയും ചെയ്യാറുണ്ട്. ഇത്തരം കേസുകളിന്മേൽ നിയമോപദേശം, നഷ്ട പരിഹാരം/ ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവൽക്കരണ പരിപാടികൾ മലയാളി സാംസ്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, എന്നീ തരത്തിലുള്ള സഹായങ്ങൾ മലയാളികൾക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് പ്രവാസി നിയമ സഹായ സെൽ.
അപേക്ഷിക്കുന്നതിനുള്ള അർഹത
• വിദേശത്ത് തൊഴിൽ/ വിസിറ്റിങ് വിസയിൽ പോയിട്ടുള്ളവരായിരിക്കണം.
• വിദേശ രാജ്യങ്ങളിലെ കോടതികൾ വിധിക്കുന്ന 'ദിയ മണി', കണ്ടു കെട്ടൽ, സാമ്പത്തിക ബാധ്യതകൾ, റിക്കവറി തുടങ്ങിയവയ്ക്ക് ഈ സഹായം ലഭ്യമല്ല.
പദ്ധതിയുടെ നിബന്ധനകൾ
• തന്റേതല്ലാത്ത കുറ്റങ്ങൾ മൂലം നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുകയും അതോടൊപ്പം കടുത്ത സാമ്പത്തിക വൈഷമ്യം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികളായിരിക്കണം.
• ഒരു വർഷമെങ്കിലും വിദേശത്ത് തൊഴിലിനായി കഴിഞ്ഞിട്ടുണ്ടായിരിക്കണം. ഇതോടൊപ്പം ചേർത്തിട്ടുള്ള അപേക്ഷാ ഫോറത്തിൽ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ നോർക്ക റൂട്സിന് പോസ്റ്റൽ മാർഗ്ഗം മുഖേനയോ ഇ-മെയിൽ വിലാസം മുഖേനയോ അയക്കേണ്ടതാണ്. കൂടാതെ അറബി ഭാഷയിലുള്ള രേഖകളുടെ തർജ്ജമകളും സമർപ്പിക്കേണ്ടതാണ്.
• പദ്ധതിയുടെ ആനുകൂല്യത്തിനായി ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി തിരിച്ചറിയുന്നതിനും അപേക്ഷകന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും ആവശ്യമെങ്കിൽ എംബസിയോടോ/ അംഗീകൃത അസ്സോസിയേഷനുകളോടോ ആവശ്യപ്പെടാവുന്നതായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി
നിയമസഹായത്തിനായുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം
അയക്കേണ്ട വിലാസം:
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
നോർക്ക റൂട്ട്സ്
മൂന്നാം നില
നോർക്ക സെന്റർ
തൈക്കാട്, തിരുവനന്തപുരം- 695 014
ഇ- മെയിൽ: ceonorkaroots@gmail.com
Schemes list
-
* നിയമസഹായ പദ്ധതിയുടെ ആവശ്യകത എന്താണ് ?
-
* ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് നിയമസഹായങ്ങള്‍ ലഭിക്കുമോ ?
-
* മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് ഈ പദ്ധതിയിലൂടെ നിയമസഹായം ലഭിക്കുമോ?
-
* ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ എന്തൊക്കെയാണ്?
-
* നിയമസഹായം ലഭ്യമാക്കുന്നതിനായി എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?
-
* അപേക്ഷ സമര്പ്പിചക്കുന്ന ഒരു അപേക്ഷകന് എങ്ങനെയാണ് നിയമസഹായം ലഭ്യമാക്കുക?
-
* പ്രവാസി നിയമസഹായ സെല്‍ പദ്ധതി പ്രകാരം എത്ര ലീഗല്‍ കണ്സസള്റ്ന്് മാരയാണ് നിയോഗിച്ചിട്ടുള്ളത്?
-
* ډ ദുബായിലുള്ള നോര്ക്ന്യുടെ ലീഗല്‍ കണ്സ ള്‍ട്ട ന്റിണന്റെി പേര് ?
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.