നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (NIFL)
കേരളത്തിൽ നിന്നുള്ള യുവാക്കൾക്കും തൊഴിലന്വേഷകർക്കും കൂടുതൽ വിദേശ അവസരങ്ങൾ തേടുന്നതിന് സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നോർക്ക റൂട്ട്സിൻ്റെ പുതിയ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്. ആഗോള തൊഴിൽ വിപണിയുടെ ആവശ്യകതയ്ക്കനുസൃതമായി മലയാളികളെ സജ്ജമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ജർമ്മൻ ഭാഷയിൽ O.E.T, IELTS, CEFR A1 ലെവൽ മുതൽ B2 ലെവൽ വരെയുള്ള കോഴ്സുകൾക്ക് അനുയോജ്യമായ യോഗ്യരായ അധ്യാപകർ, അനുകൂലമായ അധ്യാപക-വിദ്യാർത്ഥി അനുപാതം, അത്യാധുനിക സൗണ്ട് പ്രൂഫ് ഭാഷാ ലാബുകൾ, അന്തർദേശീയ നിലവാരം പുലർത്തുന്ന ക്ലാസ് മുറികൾ എന്നിവയും NIFL നൽകുന്നു.
അന്താരാഷ്ട്ര പ്ലെയ്സ്മെൻ്റുകൾക്ക് ആവശ്യമായ യോഗ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ നൽകുന്നത്. പ്രാരംഭ ഘട്ടത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് G.N.M, B.Sc യോഗ്യതയുള്ളവർക്ക് പ്രവേശനം നൽകി വരുന്നു. ഇവരിൽ BPL, SC, ST വിഭാഗത്തിൽ പെടുന്നവർക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റ് എപിഎൽ വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾക്ക് നാമമാത്രമായ ഫീസ് 25% നൽകിയാൽ മതിയാകും. ഈ വിജയികളായ ഉദ്യോഗാർത്ഥികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട യുണൈറ്റഡ് കിംഗ്ഡത്തിലെ ഹംബർ, നോർത്ത് യോർക്ക്ഷെയർ (ഐസിബി) മേഖലയിലെ 50 എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികളിൽ ജോലി നേടാനുള്ള അവസരവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: nifl.norkaroots.org