സാന്ത്വന പദ്ധതി
തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോർക്കാ റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് സാന്ത്വന. ഈ പദ്ധതി പ്രകാരം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപ വരെയും, തിരികെയെത്തിയവരും വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുമായ പ്രവാസികൾക്ക് ചികിൽസാ ധനസഹായമായി 50,000/- രൂപ വരെയും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായമായി 15000/- രൂപവരെയും ധനസഹായം നൽകിവരുന്നു. കൂടാതെ പ്രവാസികളായ കേരളീയർക്കും, അവരുടെ ആശ്രിതർക്കും അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമകാലുകൾ, ഊന്നു വടി, വീൽ ചെയർ മുതലായവ വാങ്ങുന്നതിന് പരമാവധി 10,000/- രൂപ വരെയും ധനസഹായം നൽകുന്നു.
അർഹത
• അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം ഒന്നര ലക്ഷം രൂപയിൽ അധികമാകുവാൻ പാടില്ല
• കുറഞ്ഞത് രണ്ടു വർഷം പ്രവാസി ആയിരിക്കണം.
• തിരികെയെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തു വർഷം ( ഇതിൽ ഏതാണോ കൂറവ്) ആ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.
• അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകർ വിദേശത്തായിരിക്കാൻ പാടില്ല.
• www.norkaroots.org എന്ന നോർക്കാ റൂട്ട്സിന്റെ ഔദ്യോഗിക വൈബ് സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ രേഖകൾ:
ചികിത്സ ധനസഹായം
1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. മെഡിക്കൽ സർട്ടിഫിക്കറ്റ്
5. മെഡിക്കൽ ബില്ലുകൾ
6. അപേക്ഷകൻ/ അപേക്ഷകയുടെ ആധാറിന്റെ പകർപ്പ്
7. പ്രവാസിയുടെ ആശ്രിതർക്കാണ് ധനസഹായമെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
മരണാനന്തര ധനസഹായം
1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. മരണ സർട്ടിഫിക്കറ്റ്
5. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ്/ ആധാറിന്റെ പകർപ്പ്
6. റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്
7. നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് (അന്വേഷണ സമയത്ത് ആവശ്യമെങ്കിൽ)
8. അന്വേഷണ സമയത്ത് ആവശ്യമെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ്
9. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
വിവാഹ ധനസഹായം
1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. വിവാഹ സർട്ടിഫിക്കറ്റ്
5. പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബന്ധുത്വ സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നും ലഭ്യമാക്കിയത്)
6. അപേക്ഷകന്റെ ആധാറിന്റെ പകർപ്പ്
7. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
ഭിന്നശേഷി ഉപകരണം
1. പാസ്പോർട്ട്
2. റേഷൻ കാർഡ്
3. വരുമാന സർട്ടിഫിക്കറ്റ്
4. അംഗവൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ്
5. അപേക്ഷകന്റെ ആധാറിന്റെ പകർപ്പ്
6. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
കുറിപ്പ്-
1. മേൽ രേഖകൾ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ അധികരേഖകൾ ആവശ്യമാണെന്ന് സൂചിപ്പിക്കുകയാണെങ്കിൽ സമയബന്ധിതമായി പ്രസ്തുത രേഖകളും സമർപ്പിക്കേണ്ടതാണ്.
2. തിരികെയെത്തിയ പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെയാണ് സാന്ത്വന ധനസഹായത്തിനായി പരിഗണിക്കുന്നത്. പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ, അപേക്ഷകരുമായോ/ ആശ്രിതരുമായോ നേരിട്ട് നടത്തിയ അന്വേഷണറിപ്പോർട്ട്, സർക്കാരിന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ ഏത് ഘട്ടത്തിലും നിരസിക്കാവുന്നതാണ്.
Schemes list
-
* തിരികെയെത്തിയ പ്രവാസികൾക്കായുളള ദുരിതാശ്വാസ പദ്ധതി-സാന്ത്വന സാന്ത്വന പദ്ധതി ചോദ്യോത്തരങ്ങൾ എന്താണ് സാന്ത്വന ധനസഹായ പദ്ധതി?
-
* ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
-
* സാന്ത്വന പദ്ധതി പ്രകാരം ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് വിശദീകരിക്കാമോ?
-
* പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം?
-
* പദ്ധതിയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
-
* സാന്ത്വന ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
-
* അപേക്ഷ നിരസിക്കപ്പെടുന്നത് എങ്ങനെ?
-
* പദ്ധതി മുഖേന എന്തൊക്കെ ധനസഹായങ്ങൾ നൽകി വരുന്നു?
-
* തിരികെയെത്തിയ പ്രവാസിക്ക് എല്ലാ ധനസഹായങ്ങൾക്കും അപേക്ഷിക്കാമോ?
-
* ചികിൽസ ധനസഹായം ലഭ്യമായ അപേക്ഷകൻ/ അപേക്ഷക മരണപ്പെട്ടാൽ മരണാനന്തര ധനസഹായം ലഭ്യമാകുമോ?
-
* സാന്ത്വന പദ്ധതി മുഖേനയുളള വിവാഹ ധനസഹായം തിരികെയെത്തിയ പ്രവാസികളുടെ ഒന്നിൽ കൂടുതൽ പെൺകുട്ടികൾക്ക് ലഭ്യമാകുമോ?
-
* മരണപ്പെട്ട പ്രവാസി അവിവാഹിതനാണെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജാരാക്കേണ്ട ആവശ്യമുണ്ടോ?
-
* മരണാനന്തര ധനസഹായ അപേക്ഷ സമർപ്പിക്കുമ്പോൾ അനന്തരവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമുണ്ടോ?
-
* ചികിൽസാ ധനസഹായ അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജാരാക്കേണ്ടതുണ്ടോ?
-
* ഒന്നരവർഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസിക്ക് സാന്ത്വന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷിക്കുവാൻ കഴിയുമോ?
-
* 1,60,000/- രൂപ വാർഷിക വരുമാനമുളള തിരികെയെത്തിയ പ്രവാസിയ്ക്ക് സാന്ത്വന പദ്ധതി പ്രകാരം അപേക്ഷിക്കുവാൻ കഴിയുമോ?
Join Our Mailing List
For receiving our news and updates in your inbox directly.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.